മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണം:വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്തെ അധ്യാപികയുടെ  മരണം:വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

കാസര്‍കോട്: കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണത്തിലെ ദൂരുഹതകള്‍ നീക്കാന്‍ വനിതാ കമ്മീഷന്‍ ക്രിയത്മകമായി ഇടപ്പെടും.ദുരൂഹതകള്‍ നീക്കി, അധ്യാപികയുടെ കുടുംബത്തിന് നീതീ ലഭിക്കേണ്ടതാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

കൊല്ലപ്പെട്ട അധ്യാപികയുടെ ഭവന സന്ദര്‍ശനം നടത്തി,ബന്ധുമിത്രാദികളെ ആശ്വാസിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. പത്മാവതി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, ഗീതാ സമാനി, പി. ബേബി, ഐറിന്‍ ജോസഫൈന്‍, സരസ്വതി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

0Shares