കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചതിന് ശേഷം മണ്ഡലത്തില്‍ മുസ്ലീംലീഗിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളൊന്നും ഇതുവരേ ആരംഭിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന മഞ്ചേശ്വരം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചാനല്‍ ആര്‍.ബി യുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാല്‍ മഞ്ചേശ്വരം സ്ഥാനാര്‍ഥി ആരെന്ന് ഇപ്പോള്‍ നിശ്ചയിക്കാന്‍ നേതൃത്വത്തിനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറക്ക് സംസ്ഥാന നേതൃത്വം ആഭാഗത്തെക്കുറിച്ച് ചിന്തിക്കും.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര വിജയിപ്പിക്കുകയാണ് ലീഗിന്റെ ഇപ്പോഴത്തെ അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ഥി ചര്‍ച്ച ഇതുവരേയും ആരംഭിച്ചിട്ടില്ല; എം.സി ഖമറുദ്ദീന്‍