മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: മൂന്നു പേര്‍ക്ക് അറസ്റ്റ് വാറന്റ്

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: മൂന്നു പേര്‍ക്ക് അറസ്റ്റ് വാറന്റ്


കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു യു.ഡി.എഫിലെ പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ബി.ജെ.പിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമന്‍സ് കിട്ടിയിട്ടും ഹാജരാവാത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 43 ാ മത്തെ ബൂത്തിലെ ഇബ്രാഹീമിന്റെ മകന്‍ ഉമ്മര്‍ ഫാറൂഖ്, 60 ാം ബൂത്തിലെ ഭഗവതി വീട്ടില്‍ ജബ്ബാര്‍, 85 ാം ബൂത്തിലെ മൊയ്തീന്‍ കുഞ്ഞി എന്നിവരെ ഈ മാസം 10 നാണ് ഹാജരാക്കേണ്ടത്. എന്നാല്‍ ആളുമാറിയാണ് സമന്‍സ് നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്.

ഇതുവരെ ഈ കേസില്‍ ഹാജരായവരുടെ എണ്ണം 180 ആയി. 254 പേര്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു കേസ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ മരിച്ചുപോയവരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും പേരുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഇതാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുല്‍ റസാഖിനെ വിജയത്തിലെത്തിച്ചതുമെന്നാണ് സുരേന്ദ്രന്റെ ആരോപണം. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

0Shares