മഞ്ചേശ്വരം ഗോവിന്ദപൈ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം നാളെ (വ്യാഴം).

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ഗോവിന്ദപൈ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം നാളെ (വ്യാഴം).


കാസര്‍കോട്:  രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള കര്‍ണ്ണാടക സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ‘ഗിളിവിണ്ടു’ പദ്ധതി നാളെ വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഗോവിന്ദ പൈസ്മാരക കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനും ഭവനിക ഓഡിറ്റോറിയം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടനം ചെയ്യും. നവീകരിച്ച കവി ഭവനം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്ര കവിയുടെ പ്രതിമ കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ഉമാശ്രീ അനാഛാദനം ചെയ്യും. യക്ഷഗാന മ്യൂസിയം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണ്ണാടക വനം പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈയും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിക്കും. ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയര്‍മാനും  കേന്ദ്രമന്ത്രിയുമായ എം വീരപ്പ മൊയ്‌ലി, പി. കരുണാകരന്‍ എംപി, കാസര്‍കോട് ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ കളക്ടര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares