
കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷക ചുമതലയേറ്റു. ബാംഗ്ലൂർ അർബൻ സ്പെഷ്യൽ ഡപ്യൂട്ടി കമ്മീഷണർ സുഷമ ഗൊഡ്ബൊലെയാണ് ചുമതലയേറ്റത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതു ജനങ്ങളുടെ പരാതികൾ എല്ലാ ദിവസവും രാവിലെ 10 മുതൽ11 മണി വരെ കാസർകോട് സി. പി. സി. ആർ. ഐ ഗസ്റ്റ് ഹൗസിൽ (ചന്ദ്രഗിരി) സ്വീകരിക്കും. (ഫോൺ 7306617732). പുല്ലൂർ-പെരിയ കൃഷി ഓഫീസറായ സി.പ്രമോദ് കുമാറാണ് ലെയ്സൺ ഓഫീസർ.(ഫോൺ – 94472 37617).

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍.കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തില്‍ ആള്‍മാറാട്ടം തടയാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും സുതാര്യവും വിശ്വസനീയവുമായ വോട്ടെടുപ്പ് ഉറപ്പു വരുത്തുമെന്നും കഴിഞ്ഞ ദിവസം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞിരുന്നു.
