മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊട്ടിക്കലാശത്തിന് സ്ഥലം നിശ്ചയിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊട്ടിക്കലാശത്തിന് സ്ഥലം നിശ്ചയിച്ചു

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിന് സ്ഥലം നിര്‍ണയിച്ചു. എല്‍.ഡി.എഫിന് ഹൊസങ്കടിയില്‍ ആനക്കാല്‍ റോഡ് ഭാഗത്ത് നിന്നും ഹൊസങ്കടി സര്‍ക്കിള്‍ വരെയും, ഉപ്പള ഭാഗത്ത് നിന്ന് ഹൊസങ്കടി സര്‍ക്കിള്‍ വരെ എന്‍.ഡി.എക്കും, തലപ്പാടി ഭാഗത്ത് നിന്നും ഹൊസങ്കടി സര്‍ക്കിള്‍ വരെ യു.ഡി.എഫിനുമാണ് തീരുമാനിക്കപ്പെട്ടത്.

ഉപ്പളയില്‍ കൈക്കമ്പയില്‍ നിന്ന് തുടങ്ങി ഉപ്പള ബസ്റ്റാന്റ് കിഴക്ക് ഭാഗത്ത് യു.ഡി.എഫും, കൈക്കമ്പ മുതല്‍ ഉപ്പള താലൂക്ക് ഓഫീസ് പടിഞ്ഞാറ് ഭാഗത്ത് എല്‍.ഡി.എഫും, ഇരുകക്ഷികളുടെയും ജാഥ പോയതിന് ശേഷം 5.15 മണി മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും തുടങ്ങി ഉപ്പള പോസ്റ്റ് ഓഫീസ് വരെ എന്‍.ഡി.എക്കും, കുമ്പളയില്‍ റെയില്‍വെ സ്റ്റേഷന്‍ റോഡ് മുതല്‍ രാജധാനി ജ്വല്ലറി സര്‍ക്കിള്‍വരെ യു.ഡി.എഫും ബദിയടുക്ക ഭാഗത്ത് നിന്നുള്ള റോഡ് മുതല്‍ സര്‍ക്കിള്‍ വരെ എല്‍.ഡി.എഫും പോലീസ് സ്‌റ്റേഷന്‍ റോഡില്‍ കൂടി ഗോകല്‍ ഹോട്ടല്‍ വരെ ബി.ജെ.പിക്കും കൊട്ടിക്കലാശത്തിന് സ്ഥലം നിര്‍ണയിച്ചതായി ജില്ലാ പോലീസ് മേധാവിയും കാസര്‍കോട് ഡി.വൈ.എസ്.പിയും അറിയിച്ചു.

0Shares