മഞ്ചക്കല്ലില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തികാട്ടി യുവതിയുടെ മൂന്നരപ്പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു; പ്രദേശത്തെ രണ്ടുപേര്‍ പോലിസ് നിരീക്ഷണത്തില്‍

  • Post category:news
  • Reading time:2 mins read
You are currently viewing മഞ്ചക്കല്ലില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തികാട്ടി യുവതിയുടെ മൂന്നരപ്പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു; പ്രദേശത്തെ രണ്ടുപേര്‍ പോലിസ് നിരീക്ഷണത്തില്‍

കാസര്‍കോട്: ബോവിക്കാനം മഞ്ചക്കല്ലില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തി കാട്ടി നടന്നുപോവുകയായിരുന്ന യാത്രക്കാരിയുടെ മൂന്നരപ്പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. പൊയ്‌നാച്ചി ആശിര്‍വാദ് ഓഡിറ്റോറിയം മാനേജര്‍ മണികണ്ഠന്റെ ഭാര്യ ശ്രീകല(33)യുടെ ആഭരണമാണ് കൊള്ളയടിക്കപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ ബോവിക്കാനം കാനത്തൂര്‍ റോഡിലെ സൈങ്കോല്‍ അടുക്കം ബസ് സ്‌റ്റോപില്‍ വച്ചാണ് സംഭവം. നാലാം മൈലിലെ മഹീന്ദ്ര സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതി ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് കാട്ടില്‍ നിന്നും ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ പിന്നാലെ എത്തിയത്. പിന്നീട് മാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കിട്ടാതെ വന്നപ്പോള്‍ മല്‍പിടുത്തത്തിലൂടെ യുവതിയെ കീഴ്‌പ്പെടുത്തി തള്ളിയിട്ടു. പിന്നീട് നെഞ്ചില്‍ ചവിട്ടിനിന്ന് കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പൊട്ടിച്ചെടുത്തു. എതിര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതിയെ വീണ്ടും ആക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു. മൂന്നുപവന്‍ മാലയും അരപ്പവന്‍ താലിയുമാണ് നഷ്ടമായത്. പിന്നീട് ഭര്‍ത്താവിനൊപ്പം യുവതി ആദൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.മുപ്പതുവയസിനോടടുത്തുള്ള ചെറുപ്പക്കാരനാണ് കവര്‍ച്ച നടത്തിയതെന്നും ആളെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ശ്രീകല പ്രതികരിച്ചു. പരാതി ലഭിച്ചപ്പോള്‍ തന്നെ ആദൂര്‍ സി.ഐ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സംശയമുള്ള രണ്ടുപേരുടെ വീടുകളില്‍ പരിശോധന നടത്തിയതായി പോലിസ് ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. ബോവിക്കാനം പരിസരത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്. പരിസരത്തെ മാലക്കള്ളനായിരിക്കും പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടേ സമാനമായ പത്തോളം മോഷണങ്ങള്‍ ഈ പാതയിലുണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ ഈ ഭാഗത്ത് പോലിസ് പട്രോളിങ് വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം(05.07.2018)

ഇന്നത്തെ ചോദ്യം

ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആര്?

A) അജിന്‍ക്യ രഹാനെ

B) എംഎസ് ധോണി

C) വിരാട് കോഹ്ലി

D) കെ.എല്‍ രാഹുല്‍

E) ഇവയൊന്നുമല്ല

പുതിയ സമ്മാന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ചോദ്യത്തിന്റെ ഉത്തരം ജുലൈ 11 രാത്രി 12നു മുമ്പായി അയക്കുക. ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് ഇന്നത്തെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കു ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കണം. അടുത്ത മല്‍സരം ജുലൈ 12 നു നടക്കും.

0Shares