മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച നിലയില്‍.

കാസര്‍കോട്: കാസര്‍കോട് ഒന്നാം ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ തൃശ്ശൂര്‍  മുല്ലശ്ശേരി സ്വദേശിയായ വി.കെ. ഉണ്ണികൃഷ്ണനെ (45)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗറിലെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ വി.കെ ഉണ്ണികൃഷ്ണനെ ഇന്നലെ ഹൈക്കോടതി സസ്‌പെന്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് കര്‍ണാടകയിലെ സുള്ള്യയില്‍ വെച്ച് ഓട്ടോ ഡ്രൈവറെയും പോലീസിനേയും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്തിന് കര്‍ണാടക പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നാണ് കര്‍ണാടക പോലീസിന്റെ വിശദീകരണം.

suicide-hanging-knotഎന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നായിരുന്നുവെന്നും, സുള്ള്യയില്‍ വെച്ചുണ്ടായ സംഭവം വെറും തെറ്റിദ്ധാരണയായിരുന്നുവെന്നുമാണ് മജിസ്ട്രറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ടാണ് സ്വഭാവദൂഷ്യത്തിന് ഹൈക്കോടതി സസ്‌പെന്റ് ചെയ്തത്. ഇതിനെ തുടര്‍ന്നുള്ള മാനസികമായ വിഷമം ആകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

0Shares