കറുകച്ചാല്‍: മകള്‍ ശബരിമലയിലേക്കു പോയത് തെറ്റാണെന്നും ഇതിനു പ്രായശ്ചിത്തമായി അയ്യപ്പനോട് മാപ്പപേക്ഷിച്ച് മലചവിട്ടുമെന്നും ബിന്ദുവിന്റെ അച്ഛനും അമ്മയും പറഞ്ഞു. തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിനുപോയ കറുകച്ചാല്‍ സ്വദേശിനിയും ചേവായൂരിലെ അധ്യാപികയുമായ ബിന്ദുവിന്റെ അച്ഛനമ്മമാരായ കറുകച്ചാല്‍ മുഴുവന്‍കുഴി തൊട്ടിക്കല്‍ വാസുവും തങ്കമ്മയുമാണ് മാപ്പ് അപേക്ഷിച്ചത്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇരുവരും ചൊവ്വാഴ്ച കറുകച്ചാല്‍ മുഴുവന്‍കുഴി തൊട്ടിക്കല്‍ വാസുവും തങ്കമ്മയുമാണ് മാപ്പ് അപേക്ഷിച്ചത്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇരുവരും ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീടിനു മുന്‍പില്‍ അയ്യപ്പന്റെ ചിത്രം വെച്ച് നിലവിളക്കുകൊളുത്തി ശരണം വിളിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു.
‘ചെറുപ്പം മുതല്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിച്ചവരാണ് തങ്ങള്‍. ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പഭക്തര്‍ക്കുണ്ടായ മനോവിഷമത്തിനും ബുദ്ധിമുട്ടിനും മാപ്പ് അപേക്ഷിക്കുന്നു. മകള്‍ ചെയ്ത തെറ്റ് തിരുത്തുന്നതിനായി നവംബര്‍ അഞ്ചിന് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്നു അവര്‍ പറഞ്ഞു. വീടിന് സമീപം മുഴുവന്‍കുഴിയില്‍ നടത്തിയ നാമജപത്തിന് വി.എന്‍.മനോജ്, ടി.ആര്‍.ഉണ്ണിക്കൃഷ്ണന്‍, സന്തോഷ് കൈടാച്ചിറ, കെ.സി.മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.