മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ട ശേഷം തിരികെ വന്ന കനിഹ കണ്ട കാഴ്ച്ച

  • Post category:news
  • Reading time:1 min read
You are currently viewing മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ട ശേഷം തിരികെ വന്ന കനിഹ കണ്ട കാഴ്ച്ച

മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ട ശേഷം കനിഹ കണ്ട കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. കനിഹയുടെ മുന്നില്‍ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവ സ്ഥലത്ത് കൂടിനിന്നവര്‍ അപകടം കാണാനെത്തി മടങ്ങിപ്പോയി. ഏവരും പോയപ്പോള്‍ അപകടത്തില്‍ പെട്ടയാള്‍ക്ക് സഹായകമായത് കനിഹയായിരുന്നു. കനിഹയുടെ കാരുണ്യത്താലാണ് അയാള്‍ ആശുപത്രിയിലെത്തിയതും അയാളുടെ ജീവന്‍ നിലനില്‍ക്കുന്നതും.

സംഭവം വിവരിച്ചുകൊണ്ട് കനിഹ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം:

നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. ഇന്ന് മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടു വരുന്ന വഴി എനിക്ക് അങ്ങനെ ഒരു അവസരം ലഭിച്ചു. എന്റെ കണ്മുന്നില്‍വച്ചാണ്, രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപടകമുണ്ടാകുന്നത്. അപകടത്തില്‍ പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു. സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു. കാറുകള്‍ പതുക്കെ നിര്‍ത്തി എല്ലാം കണ്ട ശേഷം അയാളെ ഉപേക്ഷിച്ച് പോകുന്നു.
ഞാന്‍ അടുത്ത് പോയി നോക്കി. അയാള്‍ പതുക്കെ അനങ്ങി റോഡിന്റെ അരികില്‍ ഇരുന്നു. ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍. രക്തം ഒരുപാട് വാര്‍ന്നുപോയിരിക്കുന്നു. വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യാത്രയില്‍ ഞാന്‍ അയാളോട് സംസാരിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചതും അവിടെ അടിയന്തരചികിത്സാസഹായം കിട്ടാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു.

പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. പൊലീസ് ഉടന്‍ തന്നെ എത്തി. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. പൊലീസുകാര്‍ ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ എന്നെ അഭിനന്ദിച്ചു. അപടകത്തില്‍പ്പെടുന്നുവരെ ഭയത്താല്‍ രക്ഷിക്കാതിരിക്കരുതെന്നും രക്ഷിക്കുന്നവരെ ആരെയും കുറ്റപ്പെടുത്തില്ലെന്നും അവര്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ്‍ മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത്.

0Shares