മം​ഗ​ളൂ​രു​വി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച് പ്ര​തി​ഷേധം; ബി​നോ​യ് വി​ശ്വം എം​.പി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് മോ​ചി​പ്പി​ച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മം​ഗ​ളൂ​രു​വി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച് പ്ര​തി​ഷേധം; ബി​നോ​യ് വി​ശ്വം എം​.പി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് മോ​ചി​പ്പി​ച്ചു

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ മം​ഗ​ളൂ​രു​വി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തി​ന് ക​സ്റ്റ​ഡി​യി​ലാ​യ ബി​നോ​യ് വി​ശ്വം എം​.പി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് മോ​ചി​പ്പി​ച്ചു. മം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ൽ കേ​ര​ള അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​ദ്ദേ​ഹ​ത്തെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യെ പാ​ക്കി​സ്ഥാ​ന്‍റെ പ​തി​പ്പാ​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും പോ​ലീ​സ് തേ​ർ​വാ​ഴ്ച​യാ​ണ് മം​ഗ​ളൂ​രു​വി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. കർഫ്യൂ ലംഘിച്ച് ലാ​ൽ​ബാ​ഗി​ലാ​ണ്‌ സി.പി.ഐയുടെ നേതൃത്വത്തിൽ രാവിലെ ബിനോയ് വിശ്വവും സംഘവും പ്രതിഷേധം സംഘടിപ്പിച്ചത്.

സി​.പി​.ഐ ക​ർ​ണാ​ട​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ത്തി സു​ന്ദ​രേ​ഷും പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. പ്രതിഷേധത്തിന് വിലക്കുണ്ടായിരുന്നതിനാൽ പോലീസ് നേതാക്കൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

0Shares