മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മംഗളൂരു: തുംകുറുവില്‍ ബസും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. കട്ടില്‍ ദുര്‍ഗാപരമേശ്വരീ ക്ഷേത്ര പ്രസിഡന്റ് ഹരിനാരായണ ദാസ ആശ്രണ്ണയുടെ മകന്‍ ശ്രീനിധി ആശ്രണ്ണ(25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ നേലമംഗലയിലാണ് അപകടം. ശ്രീനിധി സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പാടെ തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപൊളിച്ച് ശ്രീനിധിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

0Shares