
മംഗളൂരു: മംഗളൂരു കദ്രി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പടവില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച്പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ ഇടനിലക്കാരി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടവില്‍ രാമകൃഷ്ണ അപാര്‍ട്ട്‌മെന്റിലെ ഒരു ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഉഡുപ്പി മല്‍പ്പ സ്വദേശി മഞ്ചുനാഥ് (38), ഹരിഷ് (53), ഇടനിലക്കാരിയായ സുജാത(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 2,500 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് കമ്മീഷ്ണര്‍ ടി.ആര്‍ സുരേശിന്റെ നിര്‍ദ്ദേശപ്രകാരം സി.സി.പി മാരായ ഹനുമാന്‍താരയ, ഉമ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പടവിലെ ഫ്ലാറ്റില്‍ താമസക്കാരിയായ സുജാത ഇവിടെ നിരവധി സ്ത്രികളെ പെണ്‍വാണിഭത്തിനായി എത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റെയ്ഡിനിടെ പെണ്‍കുട്ടികളെ സംഘം കടത്തിയിരുന്നു.
