മംഗളൂരുവില്‍ നിന്ന് ഇന്ന് മൂന്ന് സ്‌പെഷല്‍ ട്രെയിന്‍

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ നിന്ന് ഇന്ന് മൂന്ന് സ്‌പെഷല്‍ ട്രെയിന്‍

കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ഇന്ന് മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടക്കും. രാവിലെ 11 മണിക്കും വൈകീട്ട് മൂന്നരയ്ക്കുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചിനു സാധാരണപോലെ ലോക്കല്‍ ട്രെയിന്‍ ഓടും. ഉച്ചയ്ക്ക് കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍ സിറ്റിക്ക് പകരവും ട്രെയിനുണ്ട്. ട്രെയിനുകള്‍ എല്ലാ റെയില്‍വേ സ്റ്റേഷനിലും നിര്‍ത്തും. കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് വൈകീട്ട് അഞ്ചിനും രാത്രി എട്ടരയ്ക്കും പ്രത്യേക സര്‍വീസുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares