മംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശികളായ  വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാസര്‍കോട്: മംഗുളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം സ്വദേശി വി. വിഷ്ണു(22) നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറം സ്വദേശി ഗ്രീഷ്മ(21) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും വിത്യസ്ത വിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് ഇരുവരും മംഗളുരുവില്‍ എത്തിയത്.

മംഗുളൂരു റെയില്‍വെ സ്റ്റേഷനടുത്തെ ലോഡ്ജു മുറിയിലാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച കണ്ടത്. ഇരുവരെയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ ശേഷമാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

0Shares