മംഗളം ചാനല്‍ സി.ഇ.ഒ ആര്‍. അജിത് കുമാറിന് കോടതിയില്‍ അഭിഭാഷകരുടെ മര്‍ദ്ദനം.

  • Post category:news
  • Reading time:1 min read
You are currently viewing മംഗളം ചാനല്‍ സി.ഇ.ഒ ആര്‍. അജിത് കുമാറിന് കോടതിയില്‍ അഭിഭാഷകരുടെ മര്‍ദ്ദനം.

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിന്റെ സി.ഇ.ഒ ആര്‍.അജിത് കുമാറിനെ തിരുവനന്തപുരത്തെ കോടതിയില്‍ വച്ച് ഒരു സംഘം അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. കസ്റ്റഡി അപേക്ഷ പരിഗണിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കിയ മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരെയാണ് അഭിഭാഷകരുടെ രോഷപ്രകടനമുണ്ടായത്.

‘നീയൊക്കെ മാന്യനായ മന്ത്രിയെ കുടുക്കും അല്ലേടാ’ എന്നു ചോദിച്ചായിരുന്നു അതിക്രമം. പോലീസുകാര്‍ പിടിച്ചു മാറ്റുമ്പോഴേക്കും ആവശ്യത്തിന് മര്‍ദ്ദനം ഇവര്‍ക്ക് കിട്ടിയിരുന്നു. പ്രതികളായ ഇരുവരെയും വൈദ്യപരിശോധനക്കായി കോടതിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് തെറിവിളികളോടെ കൈയേറ്റം ചെയ്തത്. സംഭവത്തില്‍ അജിത് കുമാറും ജയചന്ദ്രനും കോടതിയില്‍ പരാതി പറഞ്ഞില്ല.

0Shares