
മംഗലാപുരം : മംഗലാപുരത്തുനിന്നും ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. മംഗലാപുരത്തുനിന്നും വ്യാഴാഴ്ച വൈകിട്ട് ദോഹയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ പിന്നിട്ടപ്പോഴാണ് തകരാറിലായത്. ഉടൻ തന്നെ വിമാനം മംഗലാപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുകയും മണിക്കൂറുകൾക്കകം തിരിച്ചിറക്കുകയുംചെയ്തു. വലിയ ശബ്ദത്തോടെ വിമാനം പെട്ടന്ന് താഴേക്ക് പോവുകയാണുണ്ടായത്. ആ സമയം എല്ലാവരും പരിഭ്രാന്തരായി പിന്നീട് എല്ലാം ദൈവത്തിൽ അർപ്പിച്ച നിമിഷങ്ങൾ, എല്ലാവരും പ്രാർത്ഥനയിൽ മൂഴുങ്ങി. എന്നാൽ പൈലറ്റിന്റെ സമയോചിത ഇടപെടൽ വിമാനം മംഗലാപുരത്ത് തിരിച്ചിറക്കാനായെന്നും യാത്രക്കാർ പറഞ്ഞു.

IX 821 വിഭാഗത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത് എന്ന് വിമാനത്താവളം അധികൃതരും വ്യക്തമാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവർക്ക് താമസിക്കാനുള്ള സൗകരൃയം ഒരുക്കിയിട്ടുണ്ട്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് വെള്ളിയാഴ്ച രാവിലെ മറ്റൊരു വിമാനത്തിൽ ദോഹയിലേക്ക് യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അതികൃതർ അറിയിച്ചു.
