ഭൂഗോളം ഭീതിയില്‍..!ക്ഷുദ്രഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഭൂഗോളം ഭീതിയില്‍..!ക്ഷുദ്രഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു.

വാഷിങ്ടണ്‍: 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയ ക്ഷുദ്രഗ്രഹം ഇന്ന് വീണ്ടും ഭൂമിയുടെ ചാരത്ത് അണയുന്നു!. 2000 അടി നീളമുള്ള 2014 ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹമാണ് ഇന്ന് ഭൂമിക്ക് സമീപത്തുകൂടി കടന്നു പോകുന്നത്. ഭൂമിക്ക് 18 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയാവും ഇത് കടന്നുപോവുകയെന്ന് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഈ ക്ഷുദ്രഗ്രഹത്തിന്റെ വരവ് ഭൂമിയെ ഏത് തരത്തില്‍ ബാധിക്കുമെന്നത് കണ്ടറിയണം. ഭൂമിക്കടുത്ത് കൂടി കടന്ന് പോയ ശേഷം ഇത് സൂര്യനെ വലയം ചെയ്യും. ചെറിയ ക്ഷുദ്രഗ്രഹങ്ങള്‍ ആഴ്ചയില്‍ പലവട്ടം ഈ അകലത്തിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍, ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂര്‍വമാണെന്ന് നാസ പറഞ്ഞു. ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഇനി 2027-ലേ ഭൂമിയോട് അടുത്തെത്തൂ.

400 വര്‍ഷം മുമ്പാണ് ഭൂമിയുടെ അയല്‍ക്കാരാനായി 2014ജെ.ഒ.25 ആദ്യം എത്തിയത്. ഇന്ന് കടന്ന് പോയാല്‍ പിന്നെ 2600 ല്‍ വീണ്ടും എത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. വിശിഷ്ടമായ ഒരു അവസരം എന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ലോകത്ത് പലയിടങ്ങളിലായി ദൂരദര്‍ശനികള്‍ വഴി ഇതിനെ കുറിച്ച് പഠിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ട്. സഞ്ചാരപഥത്തിലെ വലിപ്പം താരതമ്യം ചെയ്യുമ്പോഴും ചന്ദ്രനേക്കാള്‍ ഇരട്ടി തിളക്കം കാണുമ്പോഴും ഇതിനെ തിരിച്ചറിയാനാകുമെന്ന് നാസ പറഞ്ഞു. ചെറിയ ഒപ്റ്റിക്കല്‍ ദൂരദര്‍ശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളില്‍ ഇതിനെ കാണാന്‍ സാധിക്കുമെന്നും നാസ അറിയിച്ചു.

0Shares