ഭാഷ ഏതുമാകട്ടെ; ശബരിമല തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശിയായി കാസര്‍കോട് സ്വദേശി ഇബ്രാഹീം

  • Post category:news
  • Reading time:1 min read
You are currently viewing ഭാഷ ഏതുമാകട്ടെ; ശബരിമല തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശിയായി കാസര്‍കോട് സ്വദേശി ഇബ്രാഹീം

പത്തനംതിട്ട: ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്…. ഭാഷ ഏതുമാകട്ടെ കാസര്‍കോട് സ്വദേശി ഇബ്രഹീം തയ്യാര്‍. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്തരെ സഹായിക്കുന്നത് ഇബ്രാഹീമാണ്. വിവിധ ഭാഷകളില്‍ ബസുകളുടെ വിവരം എനൗണ്‍സ് ചെയ്യുകമാത്രമല്ല, സഹായം തേടിയെത്തുന്ന ആര്‍ക്കും കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കും. അഞ്ചോളം ഭാഷ അറിയാം എന്നതിനാലാണ് ഡിപ്പോ കാസര്‍കോട്ടെ ഡ്രൈവറായ ഈ യുവാവിനെ നിലയ്ക്കലെത്തിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ എഴുതാനും വായിക്കാനും അറിയാവുന്ന ഇബ്രാഹീമിന് തുളുവും തമിഴും നന്നായി സംസാരിക്കും.

കാസര്‍കോട് ബദിയടുക്ക നാരംബാടി സ്വദേശിയാണ് ഇബ്രാഹീം. ശബരമലയിലേക്ക് വരുന്ന കര്‍ണാടക സ്വദേശികളാണ് ഭാഷാ പ്രശ്‌നത്തില്‍ ഏറെ ബുദ്ധിമുട്ടുന്നതെന്ന് ഇബ്രാഹീം പറയുന്നു. ഇതര സംസ്ഥാനത്തെത്തുന്നവര്‍ക്ക് ഇന്ന് ഒരു അനുഗ്രഹം കൂടിയാണ് ഇബ്രാഹീമിന്റെ സേവനം.

0Shares