ഭാര്യ മുട്ടക്കറി നല്‍കിയില്ല; മദ്യലഹരിയില്‍ ദേഷ്യം പൂണ്ട ഭര്‍ത്താവ് പിന്നീട് യുവതിയോട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യ മുട്ടക്കറി നല്‍കിയില്ല; മദ്യലഹരിയില്‍ ദേഷ്യം പൂണ്ട ഭര്‍ത്താവ് പിന്നീട് യുവതിയോട് ചെയ്തത്


ലക്നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന നവനീതാണ് (30) തന്റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മങ്കേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം പുറത്തേക്ക് പോയി. പിന്നീട് നവനീത് കൈത്തോക്കുമായി തിരികെ എത്തി ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി അശുപത്രി മധ്യേ മരിച്ചു. 12 വര്‍ഷം മുമ്പാണ് കര്‍ഷകനായ നവനീതും മങ്കേഷും വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഐ.പി.സി.320 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നവനീതിനെ കോടതി റിമാന്‍ഡ് ചെയ്തു.

0Shares