ഭാര്യ പിണങ്ങിപ്പോയി; താന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യ പിണങ്ങിപ്പോയി; താന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നെടുങ്കണ്ടം: ഭാര്യ പിണങ്ങിപ്പോയതിന് ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുമെന്ന പോസ്റ്റിട്ടത്.

ഇതിനൊപ്പം പിണങ്ങിപ്പോയ ഭാര്യയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ കാരണം അന്വേഷിച്ചുള്ള കമന്റുകളും ആത്മഹത്യയില്‍ നിന്നും പിന്‍മാറണമെന്നുള്ള കമന്റുകളും ഇതിനു താഴെ നിറഞ്ഞു.

ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥന്‍റെ ബന്ധുക്കളും ചേര്‍ന്നു തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

0Shares