റാഞ്ചി: ഭര്‍ത്താവ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കോടതിയില്‍ ഹാജരായി. ജാര്‍ഖണ്ഡിലെ ഗാട്ട്ശിലയിലെ ബന്ദ്മുതു ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ഭൂബാന്‍ മര്‍ദി (38) എന്നയാളാണ് ഭാര്യ ചുരാമനി മര്‍ദിയെ കൊലപ്പെടുത്തിയത്. പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

അറുത്തെടുത്ത തല ബാഗിലാക്കി കോടതിയില്‍ കീഴടങ്ങാനായി പോകവെ വഴിയില്‍ വച്ചാണ് ഭൂബാന്‍ മര്‍ദിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേര്‍ന്ന നെല്‍വയലില്‍ സ്ത്രീയുടെ ശരീരഭാഗം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭാര്യയും ഇയാളും തമ്മില്‍ സ്ഥിരമായി കലഹിക്കാറുണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
