പയ്യന്നൂര്‍: ഭാര്യയെ മാനഭംഗം ചെയ്ത കേസില്‍ കാമുകനായ പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഭര്‍ത്താവ് താമസിക്കുന്ന ഷെഡിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേപ്പറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സജേഷ്(29) ആണ് മരിച്ചത്. സംഭവത്തില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനഭംഗം ചെയ്ത കേസില്‍ എന്‍.ടി രാഹുല്‍ എന്ന ലാലു(21)വിനെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി സജേഷ് തൂങ്ങിമരിച്ചത്.
സജേഷിന്റെ ഭാര്യയെയും രാഹുലിനെയും ഈ മാസം 15 നു ഒരുവീട്ടില്‍ വച്ച് സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലിസ് ഇടപെട്ട് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനെയും ഭാര്യാവീട്ടുകാരെയും വിളിച്ചു വരുത്തി പൊലീസ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചിരുന്നു. അതിന് ശേഷവും രാഹുല്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് സജേഷ് പോലിസിനെ സമീപിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് പീഡനം. ഇതേ തുടര്‍ന്ന് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് യുവതിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. മരണപെട്ട സ്ഥലത്തു നിന്നും ആത്മഹത്യാകുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. എസ്.ഐ മാരായ ജി നാരായണന്‍, ടി രാധാകൃഷ്ണന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. നാട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.
