ന്യൂഡല്‍ഹി: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ് കാമുകനെ തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു. സജ്ജന്‍ പാസ്വാന്‍(33) എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ഡല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്കിന് സമീപത്തു നടന്ന കൊലയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിനോദ് സഹയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നേ ദിവസം രാത്രി ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന വിനോദ് ഭാര്യയും കാമുകനും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കണ്ടത്. തുടര്‍ന്ന് രോക്ഷം പൂണ്ട വിനോദ് പാസ്വാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടുത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത് അയാളുടെ തല അടിച്ച് പൊളിക്കുകയുമായിരുന്നു.
കൊല നടത്തിയ ശേഷം വിനോദും ഭാര്യയും ഒളിവിലായിരുന്നു. ഞായറാഴ്ച രാവിലെ വിനോദിന്റെ വീട്ടില്‍ നിന്നും പാസ്വാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നും വിനോദിനെയും കുടുംബത്തെയും കണ്ടെത്തുകയായിരുന്നു. തന്റെ കുടുംബത്തോടൊപ്പം ബീഹാറിലേക്ക് പോകാനൊരുങ്ങവെയാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ഭാര്യയുമായി അവിഹിത ബന്ധം; ഭര്‍ത്താവ് കാമുകനെ കൊന്നത് ഇങ്ങനെ