‘ഭാര്യക്ക് ഒരു പാട്ട് പാടി കൊടുക്കണം’; ഭാര്യയോടുളള സ്‌നഹം അതിരു കവിഞ്ഞ കുഞ്ചാക്കോ പാടിയ പാട്ട് സോഷ്യല്‍ മീഡിയയെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്

  • Post category:news
  • Reading time:1 min read
You are currently viewing ‘ഭാര്യക്ക് ഒരു പാട്ട് പാടി കൊടുക്കണം’; ഭാര്യയോടുളള സ്‌നഹം അതിരു കവിഞ്ഞ കുഞ്ചാക്കോ പാടിയ പാട്ട് സോഷ്യല്‍ മീഡിയയെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്

കോഴിക്കോട്: ചാക്കോച്ചന് ഭാര്യ പ്രിയയോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പല അഭിമുഖങ്ങളിലും ചാക്കോച്ചന്‍ ഭാര്യയോടുള്ള സ്നേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് വേണ്ടി മനോഹരമായി പാടിയ പാട്ട് ഞെട്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായി മാറിയിരുന്നെങ്കിലും പാട്ടിന്റെ അവസാനം ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ ഹേമന്ദമെന്‍ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് താരം പാടിയത്. കുഞ്ചാക്കോയുടെ ഗാനാലാപനം കേട്ട് സോഷ്യല്‍ മീഡിയ ഞെട്ടിയെന്ന് തന്നെ പറയാം. അത്രയ്ക്കു ഭംഗിയായിട്ടാണ് താരം പാടിയിരിക്കുന്നത്. ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും വൈകിയില്ല, ഒരെണ്ണം അങ്ങ് വെച്ച് കാച്ചി. പക്ഷെ അവസാനം വരെ കാണാണം എന്നും പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ പാട്ടു പാടുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.അഭിനയിക്കാന്‍ മാത്രമല്ല ചാക്കോച്ചന് പാടാനും നല്ല കഴിവുണ്ടായിരുന്നെന്നാണ് ആരാധകര്‍ മനസിലാക്കിയിരുന്നതെങ്കിലും പാട്ട് മുഴുവനും കേട്ട് കഴിഞ്ഞപ്പോഴായിരുന്നു അതിലൊരു സര്‍പ്രൈസ് ഉണ്ടായിരുന്നതായി എല്ലാവരും അറിഞ്ഞത്. ഇത്രയും നന്നായി പാടുമോ ചാക്കോച്ചന്‍ എന്നാലോചിച്ചു കൊണ്ടിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് പുറത്താക്കുന്നത്. സത്യത്തില്‍ പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല, ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം വിജയ് പ്രത്യക്ഷപ്പെടുന്നിടത്താണ് രഹസ്യം പൊളിയുന്നത്. കുഞ്ചാക്കോ വെറുതെ പാട്ടിനനുസരിച്ച് ചുണ്ടനക്കുക മാത്രമായിരുന്നു. നേരത്തെ തന്റെ നീളന്‍ മുടി കാണിച്ച് താരം സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരുന്നു. അതും ഇതുപോലൊരു പറ്റിപ്പായിരുന്നു. ഭാര്യ പ്രിയയുടെ മുടി തന്റെ തലയ്ക്ക് മുന്നിലേക്ക് ഇട്ടായിരുന്നു താരത്തിന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷണം.

 

0Shares