ഭാരത രത്നം ജേതാവ് ബിസ്മില്ലാ ഖാൻ്റെ ശിഷ്യന്‍ ഡോ. ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഭാരത രത്നം ജേതാവ് ബിസ്മില്ലാ ഖാൻ്റെ ശിഷ്യന്‍ ഡോ. ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു


കാസര്‍കോട്: ഭാരത രത്നം ജേതാവ് ബിസ്മില്ലാ ഖാൻ്റെ ശിഷ്യന്‍ ഡോ. ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു. മേല്‍പറമ്പ് ഗ്രാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒരുമ വൈസ് പ്രസിഡന്റ് കെ. എം. ഷാഫി അധ്യക്ഷത വഹിച്ചു. കേരളാ ഫുട്ബോള്‍ സെലെക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസീസ് അബ്ദുള്ള യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ വെല്‍ഫെര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ അബ്ദുസ്സലാം, ഹസ്സന്‍ ഭായിക്ക് പൊന്നാട അണിയിച്ചു. ഒരുമ ട്രെഷര്‍ ഹസ്സന്‍ കുട്ടി മായാ മൊമെന്റോ നല്‍കി. ഹസ്സന്‍ ഭായിയെകുറിച്ച് പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ സ്‌കാനിയ ബെദിര മുഖ്യ പ്രഭാഷണം നടത്തി. പി. ടി. എ. ചന്ദ്രഗിരി പ്രസിഡന്റ് നസീര്‍ കൂവത്തൊട്ടി ഓ. എസ്. എ പ്രസിഡന്റ് എംഎം. ഹംസ, തമ്പ് പ്രതിനിധി യൂസഫ്, വ്യാപാരി വ്യവസായി പ്രതിനിധി ഫാറൂഖ്, ഒരുമ വൈസ് പ്രസിഡണ്ട്മാരായ ഷെരീഫ് ചെമ്പരിക്ക, അബ്ബാസലി, സെക്രട്ടറി അഷ്‌റഫ് കടാങ്കോട്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ബഷീര്‍ കുന്നറിയതു, താജുദ്ധീന്‍ പടിഞ്ഞാറു, റഹ്മാന്‍ ദേളി, പി. കെ. ഫൈസല്‍, ഉഷ സതീശന്‍, വിജയലക്ഷ്മി, അമ്മു എന്നിവര്‍ സംബന്ധിച്ചു ആശംസകള്‍ അര്‍പ്പിച്ചു. ഹസ്സന്‍ ഭായി മറുപടി പ്രസംഗത്തിന് പുറമെ ഷഹനായി അവതരിപ്പിച്ചു.സദസ്സിന്റെ കൈയടി നേടി. ഓര്‍ഗനൈസിങ് സെക്രെട്ടറി ഗഫൂര്‍ ദേളി സ്വാഗതവും, ജോയിന്റ് സെക്രെട്ടറി ഇസ്ഹാഖ് കുരിക്കള്‍ നന്ദിയും പറഞ്ഞു.

0Shares