കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വാര്‍ഡ് സ്വദേശി സഞ്ജു സുലാല്‍ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു.
വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍,നാട്ടുകാരെ കണ്ട ഓടിപ്പോയ സഞ്ജുനെ വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍ പോലീസ് കാവലില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫിലായിരുന്ന സഞ്ജു രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊലപ്പെടുത്തിയതില്‍ പരിതപിച്ച് പ്രതി സഞ്ജു ‘എനിക്ക് പറ്റിപ്പോയി… സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു…’ എന്നായിരുന്നു പറഞ്ഞത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു: കൊലപ്പെടുത്തിയതില്‍ ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ