ഭര്‍ത്താക്കന്മാരാകണോ സര്‍ക്കാര്‍ ജോലി വേണം; കാസര്‍കോട്ട് വിവാഹം കഴിക്കാനാകാതെ നൂറുകണക്കിന് പുരുഷന്മാര്‍; പുര നിറഞ്ഞ പുരുഷന്മാര്‍ക്കായി കുടുംബശ്രീ സംഗമമൊരുക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താക്കന്മാരാകണോ സര്‍ക്കാര്‍ ജോലി വേണം; കാസര്‍കോട്ട് വിവാഹം കഴിക്കാനാകാതെ നൂറുകണക്കിന് പുരുഷന്മാര്‍; പുര നിറഞ്ഞ പുരുഷന്മാര്‍ക്കായി കുടുംബശ്രീ സംഗമമൊരുക്കുന്നു

കാസര്‍കോട്: പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെ കാസര്‍കോട്ട് പുരുഷന്മാര്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയുള്ള പുരുഷന്‍മാര്‍ മതി. മുപ്പത് കഴിഞ്ഞോ എങ്കില്‍ പെണ്ണില്ല. പ്രശ്‌നം ഗുരുതരമായതോടെ നൂറുകണക്കിന് യുവാക്കളാണ് വിവാഹം കഴിക്കാനാവാതെ നട്ടം തിരിയുന്നുത്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ വേറിട്ട പരിപാടിയുമായി ജനശ്രദ്ധ നേടാന്‍ പോകുന്നത്. വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാര്‍ക്കായി സംഗമ മൊരുക്കുന്നു. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുരനിറഞ്ഞ പുരുഷന്മാര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ യുവതികള്‍ക്ക് ഭര്‍ത്താകന്മാരെ കിട്ടാനായിരുന്നു ക്ഷാമമെങ്കില്‍ കാലം മാറിയതോടെ ഇപ്പോള്‍ പുരുഷന്മാര്‍ക്ക് വധുവിനാണ് ക്ഷാമം വന്നത്.ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണ് മടിക്കൈ കുടുംബശ്രീ ഇത്തരം ഒരു ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 20 വരെ വിവിധ കലാകായിക പരിപാടികളോട് കൂടിയാണ് മടിക്കൈ കുടുംബശ്രീ വാര്‍ഷികം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏപ്രില്‍ 23ന് പുരനിറഞ്ഞ പുരുഷന്മാര്‍ സംഗമം നടക്കുക. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും അവിവാഹിതരായ പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

0Shares