ചെങ്ങന്നൂര്‍: പൊതുശ്മശാനം ഇല്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം റോഡരികില്‍ ചിതയൊരുക്കി സംസ്‌കരിച്ച് ദലിത് കുടുംബം. മകനെ നടുറോഡില്‍ സംസ്‌കരിച്ച് മൂന്ന് വര്‍ഷം പിന്നിടും മുമ്പാണ് 82 വയസുള്ള കുട്ടിയമ്മയുടെ മൃതദേഹം റോഡരികില്‍ സംസ്‌കരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ പൊതുശ്മശാനമില്ലാത്തതാണ് കുട്ടിയമ്മയുടെ കുടുംബത്തിന്റെ ദുരവസ്ഥയ്ക്കിടയാക്കിയത്. ആകെയുള്ള അര സെന്റ് ഭൂമിയില്‍ രണ്ട് കുടുസുമുറികളുള്ളതാണ് ഇവരുടെ വീട്. ഈ വീട്ടിലാണ് മരുമകള്‍ക്കും ചെറുമകള്‍ക്കും ഒപ്പം താമസിച്ചിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുട്ടിയമ്മ വെള്ളിയാഴ്ചയാണ് മരിച്ചത്. വീട്ടുവളപ്പില്‍ സംസ്‌കാരത്തിന് സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ഷീറ്റ് പൊളിച്ചുമാറ്റുകയായിരുന്നു. പിന്നീട് കുമരകത്ത് നിന്നെത്തിച്ച ഇരുമ്പ് പെട്ടിയില്‍ വീടിനോട് ചേര്‍ന്നുള്ള റോഡരികില്‍ ചിതയൊരുക്കി.
വീട്ടിനകത്തേക്ക് പുക കടക്കാതിരിക്കാന്‍ ജനല്‍ തകര കൊണ്ട് അടച്ചു. ഇപ്പോള്‍ ചിതയൊരുക്കിയ സ്ഥലം തകരയും ഇഷ്ടികയും കൊണ്ട് മുടിയിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ മകന്‍ ശശി ക്യാന്‍സര്‍ പിടിച്ച് മരിച്ചപ്പോള്‍ നടുറോഡിലാണ് സംസ്‌കരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ ഒരു പൊതു ശ്മശാനമെന്നത് നാട്ടുകാരുടെ നാല്‍പത് വര്‍ഷമായിട്ടുള്ള ആവശ്യമാണ്. നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടും പ്രാദേശിക എതിര്‍പ്പ് കാരണമാണ് നിര്‍മ്മാണം നടക്കാതെ പോകുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(17.06.2018)
ഇന്നത്തെ ചോദ്യം
ആധാറിലെ അക്കങ്ങളുടെ എണ്ണമെത്ര?
A) 10
B) 9
C) 12
D) 13
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(17.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (16.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കാസര്‍കോട്
വിജയി: ചിത്രാ രാകേഷ്, കുണ്ടംകുഴി, കാസര്‍കോട്.