കാസർകോട്: ഭരണ പരിഷ്‌കാര കമ്മീഷന്‍ പൗരകേന്ദികൃത സേവനങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിംഗ് ഈ മാസം 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് ചേരുന്ന ചടങ്ങില്‍ കമ്മീഷന്റെ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യൂതാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണി വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നര്‍ദ്ദേശങ്ങളും സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മത്സ്യ തൊഴിലാളികളും തീരദേശവാസികളും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ഷണിതാക്കളുമായി കമ്മീഷന്‍ ആശയവിനിമയം നടത്തും. കമ്മീഷനുമായി നേരിട്ടു സംവദിക്കുന്നതിനും ആശയങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി സമര്‍പ്പിക്കുന്നതിനും യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും.
ഭരണ പരിഷ്‌കാര കമ്മീഷന്‍ 22ന് കാസർകോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു; പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം