ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കൊച്ചി: ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ അത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി ശ്രമമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനെതിരെ സംയുക്ത സമരം അനിവാര്യമാണെന്നും രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

0Shares