ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തില്‍ തെളിഞ്ഞത് എഴുപത് ചിരാതുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തില്‍ തെളിഞ്ഞത് എഴുപത് ചിരാതുകള്‍

കാസർകോട്: ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ദിനമായ ഇന്നലെ വൈകീട്ട് കളക്ട്രേറ്റ് പരിസരത്ത് എഴുപത് ചിരാതുകള്‍ തെളിയിക്കുന്നതിന്‍റെ ഉല്‍ഘാനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ ഭൂപടത്തിന്‍റെ ചിത്രത്തില്‍ നിറഞ്ഞ് തെളിഞ്ഞ ചിരാതുകള്‍ കളക്ട്രേറ്റ് പരിസരത്ത് വേറിട്ട കാഴ്ചയായി.

ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു, ആര്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി. ആര്‍ രാധിക, ജില്ലാ ഫൈനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്, ജീവനക്കാര്‍ തുടങ്ങിയവര്‍ തിരി തെളിയിച്ചു.

0Shares