ചെര്‍ക്കള: മരണങ്ങള്‍ തുടര്‍ക്കഥയാവുന്ന കാസര്‍കോട് ദേശീയ പാതയിലെ ശോചനീയാവസ്ഥക്കെതിരെ പൊതുമരാമത്ത് മന്ത്രിക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെങ്കള തൈ്വബ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദേശീയ പാതയിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. കുഴികളില്‍ വീണ് വാഹന അപകടങ്ങളും മരണങ്ങളും നിത്യ സംഭവമായ സാഹചര്യത്തില്‍ ഈ പാതാള ക്കുഴിയിലൂടെ യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് ഭയമാണെന്നും അടിയന്തിരമായി റോഡിലെ അറ്റകുറ്റ പണികള്‍ നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍ പെട്ട് മരണപ്പെട്ട കുടുംബാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ സഹായം നടപ്പിലാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തൈ്വബ സ്‌കൂള്‍ ചെയര്‍മാന്‍ മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തുര്‍, സി.ഇ.ഒ റഷീഖ് ഹുദവി ഖാസി ലൈന്‍, അര്‍ശാദ് മൊഗ്രാല്‍ പുത്തൂര്‍, ടീച്ചര്‍മാരായ സജിന, മുഹ്‌സിന, മുഫീദ, ഹസീന, സുനൈറ, ഹാഫിള് ജാബിര്‍ കണ്ണൂര്‍, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഭയമാണ് സര്‍; ഈ പാതാളക്കുഴിയിലൂടെ യാത്രചെയ്യാന്‍; ഗതാഗത മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് കാര്‍ഡ്