മുംബൈ: കൊടും തണുപ്പില്‍ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ട തേജ് ബഹദൂര്‍ യാദവ് എന്ന ജവാന് പിന്തുണയുമായി കായിക താരങ്ങളും മാധ്യമ പ്രവര്‍ത്തകരും.

വീരേന്ദ്ര സെവാഗ്, ബോക്‌സിങ് താരം വിജേന്ദ്ര സിങ്, ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ് മാധ്യമ പ്രവര്‍ത്തകരായ രാഹുല്‍ കന്‍വല്‍, ശേഖര്‍ ഗുപ്ത തുടങ്ങിയവരാണ് ജവാനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്. 