
കാസര്‍കോട്: ബ്ലൂവെയില്‍ എന്ന കൊലയാളി ഗെയ്മിനെതിരേ ബോധവല്‍ക്കരണവുമായി കാസര്‍കോട് പാലക്കുന്ന് സ്വദേശി രാഗേഷ് ബാലകൃഷ്ണന്റെ ഹ്രസ്വചിത്രം ശ്രദ്ദേയമാകുന്നു. ബ്ലൂഗെയിമിന്റെ കളി ആരംഭിക്കുന്നതുമുതല്‍ ആത്മഹത്യവരേയുള്ള ഭാഗങ്ങള്‍ 13 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഗെയിമിനടിമപ്പെടുന്ന പ്രധാന കഥാപാത്രമായി രാഗേഷ് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന അലക്‌സ് എന്ന യുവാവ് ഗെയിമിനടിമപ്പെടുന്നതും 51 ദിനത്തെ കളിക്ക് ശേഷം ആത്മഹത്യമാത്രമാണ് രക്ഷയെന്നും ഹ്രസ്വചിത്രം കാട്ടിത്തരുന്നു.
കൊലയാളി ഗെയിമിനിരയായി നമ്മുടെ രാജ്യത്തെ യുവജനം മരണത്തിലേക്ക് നീങ്ങുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരുബോധവല്‍ക്കരണം വേണമെന്ന ആവശ്യത്തിലാണ് രാഗേഷ് ഈ ഒരുശ്രമത്തിന് മുതിര്‍ന്നത്. നൈമിഷിക സുഖത്തിന് അടിയറവ് വക്കുമ്പോള്‍ അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും മറന്ന് പോകുന്ന ഒരു യുവ തലമുറക്ക് നേര്‍ക്കാഴ്ച്ചയാകുകയാണ് ഈചിത്രം. തിരുവോണദിവസം ഉച്ചയ്ക്കാണ് ചിത്രം യൂട്യൂബിലിട്ടത്. മണിക്കൂറുകള്‍ക്കകം പതിനായിത്തോളം പേര്‍ ഈചിത്രം കണ്ടു. ഉമേഷ് കുമാര്‍ ക്യാമറ നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് വിനോദ് കണ്ണോല്‍ ആണ്. പാലക്കുന്ന് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ശാന്തി വിജയനാണ് നിര്‍മാണം. ഇനി ചിത്രം കാണാം.
https://www.youtube.com/watch?v=sTuVPV2a4YY&feature=youtu.be
