ബ്ലൂവെയില്‍ ഗെയിം കളിച്ച യുവാവ് ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റിട്ട് പുഴയില്‍ ചാടി ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing ബ്ലൂവെയില്‍ ഗെയിം കളിച്ച യുവാവ് ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റിട്ട് പുഴയില്‍ ചാടി ജീവനൊടുക്കി

അഹമ്മദാബാദ്: ബ്ലൂവെയില്‍ ഗെയിമിന്റെ ഇരയായ യുവാവ് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തു. താന്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നും ഇത് ഗെയിമിലെ അവസാന ഘട്ടമാണെന്നും അതാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്. ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ പാലന്‍പൂര്‍ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 31 നാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. എന്നാല്‍ അശോക് മൗലാന ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായിരുന്നതിന്റെ ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. തനിക്ക് ഈ ജീവിതം മടുത്തുവെന്നും അതുകൊണ്ടാണ് ഈ വീഡിയോ ഇപ്പോള്‍ ചിത്രീകരിച്ചതെന്നും, ഇത് എന്റെ കുടുംബാംഗങ്ങളെ അറിയിക്കണമെന്നും അവരോടുള്ള എന്റെ സ്നേഹം എങ്ങനെ പറയണമെന്ന് അറിയില്ലെന്നും തന്റെ ബാഗിലുള്ള 46,000 രൂപ അവര്‍ക്ക് നല്‍കണമെന്നും ഇയാള്‍ ലൈവ് വീഡിയോയില്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ നേരത്തെ മുംബൈയില്‍ പോയെങ്കിലും കനത്ത മഴ കാരണം അതിന് സാധിച്ചില്ലെന്നും മൗലാന വീഡിയോയില്‍ പറയുന്നുണ്ട്. സബര്‍മതി നദിയിലാണ് മൗലാന ചാടി ആത്മഹത്യ ചെയ്തത്.

പാല്‍ഡിക്കടുത്ത് നിന്ന് വെള്ളിയാഴ്ചയാണ് ഇയാളുടെ മൃതദേഹം കിട്ടിയത്. ബ്ലൂവെയില്‍ ഗെയിമുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകളൊന്നു ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്ന പോലീസ്, കാന്‍സര്‍ രോഗിയായ മൗലാന തന്റെ രോഗത്തില്‍ ഏറെ നിരാശനായിരുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ബ്ലുവെയില്‍ ഗെയിം ചര്‍ച്ചയാകുന്നുണ്ട്. ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെ ഒരു ഗെയിം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ യാതൊരു തെളിവും ഇതുവരെയും ആര്‍ക്കും കണ്ടെത്താനായിട്ടില്ല എന്നതാണ് വാസ്തവം.

https://www.youtube.com/watch?v=kKtemldj8Eg

0Shares