കൊച്ചി: ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ കിരീടം ജിറോണ എഫ്.സി.ക്ക്. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് ജിറോണ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാലെണ്ണം കൂടി വഴങ്ങിയാണ് പരാജയം ഏറ്റുവാങ്ങിയത്.
എറിക് മോര്‍ട്ടസ് (42), പെഡ്രോ പോറോ (54), അലക്സ് ഗ്രാനല്‍ (57), അഡയ് ബെനിറ്റസ് (75), അലക്സ് ഗാര്‍ഷിയ (പെനാല്‍റ്റി91) എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്സിയോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ജിരോണ എഫ്.സി രണ്ടു മത്സരങ്ങളും വിജയിച്ചു.
ബ്ലാസ്റ്റേഴ്‌സിനെ അഞ്ച് ഗോളിന് തകര്‍ത്ത് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ കിരീടം ജിറോണ എഫ്.സി.ക്ക്