ബ്രോണ്‍ബി ഫ്രെയിംസ് 18′ ഫിലിം ഫെസ്റ്റിവലിന് കാസര്‍കോട്ട് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ബ്രോണ്‍ബി ഫ്രെയിംസ് 18′ ഫിലിം ഫെസ്റ്റിവലിന് കാസര്‍കോട്ട് തുടക്കമായി

കാസര്‍കോട്: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ‘ബ്രോണ്‍ബി ഫ്രെയിംസ് 18’ നവംബര്‍ 10,11 തീയതികളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാഭവന്‍ ഹാളില്‍ വെച്ച് നടക്കുകയാണ്. കാസര്‍കോടിനൊരിടം കൂട്ടായ്മ ഫ്രാക് സിനിമ, സിനിമേറ്റ്സ് എന്നിവയുമായി ചേര്‍ന്നാണ് കാല്‍ നൂറ്റാണ്ടിനു ശേഷം കാസര്‍കോട് നഗരത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങളിലായി ഇന്ത്യന്‍, വിദേശ വിഭാഗങ്ങളിലായി ആറു അന്താരാഷ്ട്ര സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യക്കാരനുമായ സന്തോഷ് എച്ചിക്കാനം, സംവിധായകന്‍ മനോജ് കാന എന്നിവര്‍ സംബന്ധിക്കും.ഡോക്യൂമെന്ററി സംവിധായകനും എഴുത്തുകാരനുമായ എം.എ റഹ്മാന്‍ മാഷിനെ ചടങ്ങില്‍ ആദരിക്കും. ഫിലിം ഫെസ്റ്റിനോടനുബന്ധിച്ചു പുസ്തകമേള, സിനിമാ-ചിത്ര പ്രദര്‍ശനം, ചിത്ര രചന, സാംസ്‌കാരിക- സംഗീത പരിപാടികളും ടോക്ക് ഷോകളും ഉണ്ടാകും.ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം നിരവധി പ്രമുഖര്‍ ഫെസ്റ്റിവല്ലിന്റെ ഭാഗമായി കാസര്‍കോട്ടെത്തും. വത്സന്‍ മാഷ്, ടി എ ഷാഫി, പത്മനാഭന്‍ ബ്ലാത്തൂര്‍, ശുഹൈബ് വൈസ്രോയി, സണ്ണി ജോസഫ്, മധൂര്‍ ശരീഫ്, സുബിന്‍ ജോസ്, ഡോ.ഷമീം, എം എ നജീബ്, മുഹമ്മദ് ശിഹാബ് കെ ജെ മൊഗര്‍, സഹീര്‍ ബ്രോണ്‍ബി, കെ.പി.എസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍ എ.കെ, വാസില്‍ കോപ്പ, സഫ്വാന്‍ വിദ്യാനഗര്‍, ശ്രീരാജ്, നാഫി ഗ്രാപികോ, അഖില്‍ രാജ് അബ്ബാസ് മൊഗര്‍, കിരണ്‍, ലിയോ, ആഡ്‌ലിന്‍, ജൂട്ടു ജുബൈര്‍,പവീഷ്, ശ്രീരാഗ് എന്നിവര്‍ ഫിലിം ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങളാണ്. പരിപാടി വന്‍ വിജയമാക്കാനുള്ള എല്ലാ തയ്യാറെടുപ്പും സംഘാടകര്‍ നടത്തിയിട്ടുണ്ട്.

0Shares