
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഇവര്‍ക്കു തീവ്രവാദ ബന്ധമുള്ളതായി പോലീസ് പറഞ്ഞു.

പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒന്‍പത് തവണ തെരേസ മേയ്ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
