കൊച്ചി: നടി ലീന മരിയ പോളിന്റെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ദുബായിലുണ്ടായിരുന്ന ലീന പിന്നീട് ഹൈദരാബാദില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ലീനയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നത്. ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
ഈ ഭീഷണി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടിയാകാം വെടിവയ്പ്പെന്ന നിഗമനത്തിലൂന്നിയാണ് പ്രാഥമികാന്വേഷണം. എന്നാല്‍ ഇതിനു പുറമെ മറ്റ് സാധ്യതകളും പൊലീസ് തേടുന്നുണ്ട്. ലീനയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ലീന മരിയ പോളിനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ലീനയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും, വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്യൂട്ടി പാര്‍ലറിലെ വെടിവെയ്പ് നടിക്ക് പാരയായി; ലീന മരിയ പോളിൻ്റെ സാമ്പത്തീക സ്രോതസ് അന്വേഷിക്കുന്നു; നടിക്ക് അധോലോക ബന്ധമോ?