ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന്

  • Post category:news
  • Reading time:1 min read
You are currently viewing ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പിന് മുന്‍പ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുന്‍പ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പോലീസിന് ലഭിച്ചു. രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. ലീനയെയല്ല മറ്റൊരാളെയാണ് ലക്ഷ്യം വെച്ചതെന്നും തന്റെ ആളുകളാണ് വെടിവെച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.തട്ടിപ്പിന് പിന്നിലെ ശബ്ദരേഖയുടെ ഉറവിടം പോലീസ് പരിശോധിക്കുകയാണ്.മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാന്‍ ശ്രമം തുടങ്ങി. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരില്‍ ഫോണ്‍ വിളികള്‍ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തില്‍ ആയിരുന്നു സംസാരം. എന്നാല്‍ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നു. നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു. നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ്‍ നമ്പര്‍ മാറ്റി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താന്‍ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്.

0Shares