ബോവിക്കാനം: സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങ് ചെയ്തതായി പരാതി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ബോവിക്കാനം ബി.എ.ആര്‍ ഹയസെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ഉച്ചയ് ഒരു മണിയോടെയാണ് സംഭവം. റാഗിങ്ങിനിടെ കാലിനും കൈക്കും പരുക്കേറ്റിട്ടുണ്ട്
സ്‌കൂളിലേക്ക് പുതുതായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിങ്ങ് നടത്തുകയും മര്‍ദിക്കുകയും ചെയ്തത്. രാവിലെ സ്‌കൂളിലെത്തിയ ജൂനിയര്‍ വിദ്യാര്‍ഥികളെ വിളിച്ച് വരുത്തി സീനിയര്‍ വിദ്യാര്‍ഥികള്‍ കൈയില്‍ ധരിച്ചിരുന്ന വച്ച് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് സമ്മതിക്കതിനാല്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അധ്യാപകര്‍ ഇടപ്പെട്ട് പിടിച്ച് മാറ്റുകയായിരുന്നു.
പിന്നീട് വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവമറിഞ്ഞ് ആദൂര്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. എതാനും ദിവസം മുന്‍പും സ്‌കൂളില്‍ സമാനമായ രീതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗിങ്ങ് ചെയ്ത സംഭവമുണ്ടായിരുന്നു 