തൃശ്ശൂർ/ പാലക്കാട്: ബോബി ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാർ സംഘടിപ്പിച്ച ഓണം-ക്രിസ്മസ് ന്യൂ ഇയർ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബോബി ബസാറിൽ വെച്ച് നടന്ന ചടങ്ങിൽ BCIG ഹോൾ ടൈം ഡയറക്ടർ ജിസോ ബേബി ഉദ്‌ഘാടനം ചെയ്തു. റജു തോട്ടുങ്കൽ (ഹെഡ്ഡ് ട്രൈനിംഗ് ആൻഡ് ഡവലയപ്മെന്റ്) അധ്യക്ഷനായിരുന്നു. വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിതാ പോൾസൺ, എ.എസ്.ഐ ഉണ്ണി മുഹമ്മദ്, സി.ഇ.ഒ പി.ജി കിഷോർ, തുടങ്ങിയവർ വിശിഷ്ടതിഥികളായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാമ ജയൻ, നിഖിൽ പെരുഞ്ചേരി എന്നിവർ ആശംസയർപ്പിച്ചു.
ഒരു മാസം ഒരുകുടുംബത്തിന് എന്ന ക്രമത്തിൽ മാസംതോറും ആവശ്യമായ പലവ്യഞ്ജനങ്ങൾ സൗജന്യമായി നൽകുന്ന സാന്ത്വനം പദ്ധതിക്ക് ഈ ചടങ്ങിൽ വെച്ച് തുടക്കം കുറിച്ചു. ഒന്നാം സമ്മാനമായ സ്കൂട്ടി പെപ് സ്കൂട്ടറിന് മഹീറയും, രണ്ടാം സമ്മാനമായ 32 ഇഞ്ച് LED ടിവി ക്ക് സ്വർണലത വിജയകുമാറും അർഹരായി. വിജയികൾക്ക് അനിതാ പോൾസൺ സമ്മാനങ്ങൾ കൈമാറി. ബോബി ബസാർ മാനേജർ ദിൽഷൻ ഇബ്രാഹിം സ്വാഗതവും, CWP അംഗം എസ്.വിജയ നന്ദിയും പറഞ്ഞു.
