ബൈക്ക് യാത്രികര്‍ക്ക് അനുഗ്രഹമായി വരുന്നൂ സ്മാര്‍ട്ട് ഹെല്‍മറ്റ്!

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്ക് യാത്രികര്‍ക്ക് അനുഗ്രഹമായി വരുന്നൂ സ്മാര്‍ട്ട് ഹെല്‍മറ്റ്!

ബെംഗളൂരു: രാത്രികാലങ്ങളിലെ ദീര്‍ഘദൂര ബൈക്ക് യാത്ര പലപ്പോഴും അപകടങ്ങള്‍ക്ക് ഇട നല്‍കാറുണ്ട്. അപകടരഹിതമായ യാത്രയ്ക്ക് ഉപകരിക്കുന്ന സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ നടത്തി വരുന്ന നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമൊടുവില്‍ അടുത്ത കാലത്ത് ഉപയോഗ സജ്ജമായ സ്മാര്‍ട്ട് ഹെല്‍മറ്റ് നാടെമ്പാടുമുള്ള ബൈക്ക് യാത്രികര്‍ക്ക് സന്തോഷവും സമാശ്വാസവും ധൈര്യവും പകരാന്‍ പോന്നതാണ്. ബൈക്ക് യാത്ര സുരക്ഷിതമാക്കാന്‍ ഉപകരിക്കുന്ന ഈ ഹെല്‍മറ്റ് സമീപഭാവിയില്‍ വിപണി കീഴടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ബൈക്ക് യാത്ര ഹരമായ സനൂജ് എന്ന യുവാവിന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് സ്മാര്‍ട്ട് ഹെല്‍മറ്റ് യാഥാര്‍ഥ്യമായത്. ബഹുരാഷ്ട്ര ഹെല്‍മറ്റ് കമ്പനിയായ ‘വേഗ’ പോലും സ്മാര്‍ട്ട് ഹെല്‍മറ്റിന്റെ സവിശേഷതയും സങ്കേതിക മികവും കണ്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സനൂജിനെ സമീപിച്ചിരിക്കയാണ്. വയര്‍ലെസ് ഹെല്‍മറ്റാണെന്ന പ്രത്യേകത കൂടി ഈ സ്മാര്‍ട്ട് ഹെല്‍മറ്റിനുണ്ട്. റോഡിലൂടെ വളഞ്ഞ് തിരിഞ്ഞ് പോകുമ്പോഴോ, ബൈക്ക് പെട്ടെന്ന് നിര്‍ത്തുമ്പോഴോ, വേഗത കുറക്കുമ്പോഴോ പിറകില്‍ വരുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റുന്ന രീതിയില്‍ ഹെല്‍മറ്റില്‍ നിന്നും സിഗ്നല്‍ നല്‍കുന്നുവെന്നതാണ് ഈ ഹെല്‍മറ്റിന്റെ പ്രധാന സവിശേഷത.

 

0Shares