
ആദൂര്‍: കാസര്‍കോട്കാടകം പതിമൂന്നാം മൈലില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍. മുള്ളേരിയ എ എം കോംപ്ലക്‌സില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഗോവിന്ദ രാജ് (52), ഭാര്യ ഉമ (43) എന്നിവര്‍ തത്ക്ഷണം മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ വന്നിടിച്ച ബംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.

അമിതവേഗതയിലായിരുന്ന കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയം. അപകടസ്ഥലത്ത് എത്തിയ ആദൂര്‍ എ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ രാജ് വര്‍ഷങ്ങളായി കാടകത്താണ് താമസം. മക്കള്‍: സെന്തില്‍ കുമാര്‍, ശര്‍മിള, ശരത് കുമാര്‍.
