കോഴിക്കോട്: ബൈക്കില്‍ സഞ്ചരിച്ച യുവതി ബസ് കയറി മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലുള്ള സീമ ടവ്വറിലെ മൊബൈല്‍ കടയിലെ ജീവനക്കാരിയായ വയനാട് സ്വദേശിനി അമ്പിളി വിജയന് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ന് പൊറ്റമ്മലിലാണ് അപകടം. കൂടരഞ്ഞി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സി എന്ന സ്വകാര്യ ബസ് കയറിയാണ് മരണം.
സഹപ്രവര്‍ത്തകനായ റിനീഷ് (24) എന്ന യുവാവിന്റെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ബീച്ച് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ഫോഴ്സ് സംഘം പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റോഡിലേക്ക് അപകടകരമായിചാഞ്ഞു നിന്നിരുന്ന മരം മുറിച്ചു മാറ്റി.
ബൈക്കില്‍ സഞ്ചരിക്കവെ ബസിടിച്ച് മൊബൈല്‍ കടയിലെ ജീവനക്കാരി മരിച്ചു