പൊയിനാച്ചി: കൃഷി ഭവനില്‍ പോകവെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെല്ലിയെടുക്കം കളിങ്ങോത്തെ പ്രഭാകരന്റെ ഭാര്യ ദേവകി(52) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇളയമകന്റെ കൂടെ ബൈക്കില്‍ പോകവെ വീട്ടിനടുത്ത് വച്ച് സാരി ടയറില്‍ കുടുങ്ങി തെറിച്ച് വീഴുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമായതിനാല്‍ മംഗളൂരു ആശുപത്രിയിലെക്ക് കൊണ്ടുപോയിരുന്നു. ഇന്നുരാവിലെ മരണപ്പെടുകയായിരുന്നു. മതാപിതാക്കള്‍: പരേതരായ കുട്ട്യന്‍ ചിരുത. മക്കള്‍: പ്രഭുകുമാര്‍(ഗള്‍ഫ്), പ്രവിജ, പ്രജീഷ്. സഹോദരങ്ങള്‍: ആണ്ടി, അപ്പക്കുഞ്ഞി, കോരന്, ചോയി, പരേതനായ ബാലന്.
ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു; അപകടം മകനൊപ്പം സഞ്ചരിക്കവേ