കുമ്പള: ബൈക്കിടിച്ചു പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കന്തല്‍ സ്വദേശിയും കളത്തൂരില്‍ താമസക്കാരനുമായ കെ.പി അബ്ദുല്‍ റസാഖ്(32) ആണ് ഞായറാഴ്ച പുലര്‍ച്ചേ ഒരുമണിക്ക് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടേ കുമ്പള ബംബ്രാണയില്‍ വച്ച് ബൈക്കിടിച്ചത്. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കെ.പി മൊയീനാണ് പിതാവ്. അവിവാഹിതനാണ്. മാതാവ് : ബീഫാത്വിമ. സഹോദരങ്ങള്‍ : മാമു, കരീം, ഷാഹുല്‍ ഹമീദ്, ആയിഷ, നൗഷാദ്, ഷഹനാസ്.

ബൈക്കിടിച്ചു പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു