
മുളിയാർ(കാസർകോട്): ബേപ്പ് ചിത്തരഞ്ജൻ എ.എൽ.പി സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖ്യാതിഥിയായി LS S സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു.

ഗീതഗോപാലൻ, കെ.പ്രഭാകരൻ, എം മാധവൻ, പ്രിയ സി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ കെ.കരുണാകരൻ നായർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.ബാബുരാജ് നന്ദിയും പറഞ്ഞു.
