ബേപ്പൂരിലെ ബോട്ട് അപകടം: രണ്ട് മൃതദേഹങ്ങള്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തു; കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ബേപ്പൂരിലെ ബോട്ട് അപകടം: രണ്ട് മൃതദേഹങ്ങള്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തു; കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം പുറംകടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കപ്പലിനുള്ളില്‍ നിന്ന് കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ വെള്ളിയാഴ്ച രാവിലെയാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പെട്ട ബോട്ടില്‍ തന്നെയാണ് മൃതദേഹങ്ങളുണഅടായത്. അപകടത്തില്‍ നാലുപേരെയാണ് കാണാതായിരുന്നത്. മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടാണ് ബേപ്പൂരിന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഇമ്മാനുവേല്‍ എന്ന മത്സ്യബന്ധന ബോട്ട് മുങ്ങിയത്. കൊച്ചി മുമ്പത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടായിരുന്നു അപകടത്തില്‍പെട്ടത്. ആറ് തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ മറ്റ് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ രക്ഷിച്ച് തുറമുഖത്ത് കൊണ്ടുവന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിടിച്ചാണ് തങ്ങളുടെ ബോട്ട് തകര്‍ന്നതെന്നാണ് രക്ഷപെട്ട മത്സബന്ധനതൊഴിലാളികള്‍ പറയുന്നത്.ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും ഇവര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സേവ്യര്‍ എന്നിവരെയാണ് കോസ്റ്റ് രക്ഷപ്പെടുത്തിയത്
അപകടത്തിന് പിന്നാലെ കോസ്റ്റ് ഗാര്‍ഡ് വൈകുന്നേരം തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും രാത്രിയായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. തുടര്‍ന്ന് ഡോണിയര്‍ വിമാനങ്ങളടക്കമുള്ള കൂടുതല്‍ സംവിധാനങ്ങളുമായാണ് തെരച്ചില്‍ തുടര്‍ന്നത്. ഇതിനിടെയാണ് രാവിലെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന ബോട്ടില്‍ കണ്ടെത്തിയത്. തമിഴ് നാട് കുളച്ചല്‍ സ്വദേശികളായ ആന്റോ(39), റമ്യാസ്(50) എന്നിവരെയാണ് കാണാതായത്.

0Shares